പെരുമ്പാവൂർ: കേരള പൊലീസ്‌ ഓഫീസേഴ്‌സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിന് ഇന്ന് വൈകിട്ട് നാലിന് പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ തുടക്കം കുറിക്കും .കുടുംബ സംഗമവും യാത്രയയപ്പ് സമ്മേളനവും ഫാമിലി മോട്ടിവേഷൻ ക്ലാസും നടക്കും.ഉദ്ഘാടനവും ഉപഹാര സമർപ്പണവും ജില്ലാ പൊലീസ്‌ മേധാവി കെ. കാർത്തിക് നിർവ്വഹിക്കും. ഇൻറർ നാഷണൽ മോട്ടീവേഷൻ ട്രെയിനർ മധു ഭാസ്‌ക്കർ ക്ലാസ് നയിക്കും. റൂറൽ ജില്ലാ പ്രസിഡന്റ് എം.കെ. മുരളി അദ്ധ്യക്ഷത വഹിക്കും