പറവൂർ : കരിമ്പാടം ഡി.ഡി സഭ ഹൈസ്ക്കൂൾ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രനും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പറവൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ലതയും നിർവഹിച്ചു. സ്ക്കൂൾ ലൈബ്രറി തയ്യാറാക്കിയ ദ്വൈമാസ വാർത്താപത്രിക 'നിറയിലയുടെ പ്രകാശനം പി.ടി.എ പ്രസിഡന്റ് സി.ആർ ഉണ്ണികൃഷണർ നിർവഹിച്ചു.സ്കൂൾ മാനേജർ എം.കെ. ചിദംബരൻ അദ്ധ്യക്ഷത വഹിച്ചു. ഇ.സി. പുഷ്പൻ ഹെഡ്മിസ്ട്രസ് ബി. മിഞ്ചു, എം.ആർ.സുദർശനൻ എന്നിവർ സംസാരിച്ചു.