കൊച്ചി: കൊച്ചിൻ കസ്റ്റംസ് ഹൗസിന്റെ നേതൃത്വത്തിൽ സമുദ്ര മലിനീകരണത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള ശില്പശാല മർച്ചന്റ് നേവി ക്ലബിൽ സംഘടിപ്പിച്ചു. സമുദ്ര ജീവികളെ മലിനീകരണം എങ്ങനെ ബാധിക്കുന്നു, സമുദ്ര മലിനീകരണത്തെ എങ്ങനെ നിയന്ത്രിക്കാം, തീരദേശ മലിനീകരണം, അതിന്റെ നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് പ്രഭാഷണം നടന്നു. കസ്റ്റംസ് കമ്മീഷണർ സുമിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജി കൃഷ്ണൻ,​ വസന്തഗേശൻ,​ ഡോ. ജയചന്ദ്രൻ പി.ആർ,​ അജിത്കുമാർ സുകുമാരൻ,​വി.ജെ മാത്യു,​ ഭരത് ഖോന്ന, ബൈജു ഡാനിയേൽ എന്നിവർ സംസാരിച്ചു.