അങ്കമാലി : അങ്കമാലി നഗരസഭയിൽ ജൂൺ 19 തിന് നടന്ന കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സിന്റെ കോപ്പി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചു . സ്വതന്ത്ര കൗൺസിലർമാരായ വിൽസൻ മുണ്ടാടൻ ,വർഗ്ഗീസ് വെമ്പിളിയത്ത് ,കോൺഗ്രസ് കൗൺസിലർമാരായ ടി ടി ദേവസിക്കുട്ടി , റീത്ത പോൾ , ബാസ്റ്റിൻ ഡി പാറയ്ക്കൽ , അഡ്വക്കേറ്റ് സാജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചത് .കഴിഞ്ഞ മൂന്നര കൊല്ലമായി അങ്കമാലി സഗരസഭ ഭരിക്കുന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണസമിതി കൗൺസിൽ യോഗങ്ങളിൽ ചർച്ച ചെയ്യാതെ ജനദ്രോഹപരവും പക്ഷപാതപരവുമായ തീരുമാനങ്ങൾ മിനിറ്റ്സിൽ തിരുകി കയറ്റി ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പിലാക്കുകയാണ്.ഇതിൽ പ്രതിലഷേധിച്ചാണ് പ്രതിപക്ഷം സെക്രട്ടറിയെ ഉപരോധിച്ചത്.