മൂവാറ്റുപുഴ: ട്രാവൻകൂർ സ്‌പോർട്‌സ് സെന്ററിന്റെ നാലാമത് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും 30ന് രാവിലെ 11.30 ന് ട്രാവൻകൂർ സ്‌പോർട്‌സ് സെന്റർ ഓഫീസിൽ നടത്തും. ഏഷ്യൻ അത്‌ലറ്റിക്‌സിലെ ട്രിപ്പിൾ ജംപ് താരമായ സാന്ദ്രാ ബാബുവിനെയും നാഷണൽ ജൂനിയർ അത്‌ലറ്റിക്‌സിലെ ലോംഗ്ജംപ് താരമായ പി.ആർ. ഐശ്വര്യയെയും സി.ബി.എസ്.ഇ അത്‌ലറ്റിക്‌സ് മീറ്ററിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരൻ എം.വി. ആദിനാഥനുൾപ്പടെ 11 കായികതാരങ്ങളെ ആദരിക്കും. സെന്ററിൽ അംഗത്വമുള്ളവർ കുടുംബസമേതം പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഇൻ ചാർജ് അഡ്വ. ടോമി കളമ്പാട്ടുപറമ്പിലും സെക്രട്ടറി എം.പി. തോമസ് മൂഴിക്കച്ചാലിലും അറിയിച്ചു.
.