കൊച്ചി: വൈദ്യുതഗതാഗതനയത്തിന്റെ ചിട്ടയായ പ്രവർത്തനത്തിന് മുന്നൊരുക്കമെന്ന നിലയിൽ അതിന് രൂപകല്പന നൽകാനായി 29, 30 തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ഇലക്ട്രിക് വാഹന കോൺഫറൻസും എക്സിബിഷനും നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജനപ്രതിനിധികളും കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥരും പങ്കെടുക്കും. സമ്മേളനത്തിൽ അന്താരാഷ്ട്ര ദേശീയ തലത്തിലെ വിദഗ്ദ്ധരും ഇലക്ട്രിക് വാഹന രംഗത്തെ സാങ്കേതിക വിദഗ്ദ്ധരും നിർമ്മാതാക്കളും പങ്കെടുക്കും.