അങ്കമാലി: കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) അങ്കമാലി യൂണിറ്റ് സമ്മേളനം അങ്കമാലി വ്യാപാരഭവനിൽനടന്നു.സംസ്ഥാന സെക്രട്ടറി പി.എ ജോജോ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.പി തോമസ് അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി ഡിപ്പോയിൽ ക്യാന്റീൻ ആരംഭിക്കുക, ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടത്തിലെ ഗതാഗത കുരുക്കും,അപകടവും ഒഴിവാക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഡി ഷിബു, സംസ്ഥാന കമ്മിറ്റിയംഗം പി.ടി രാജീവ്, യൂണിറ്റ് സെക്രട്ടറി കെ.കെ രാജേഷ്, ട്രഷറർ എൻ.ബി ബിബിൻ, സജിത്ത് ടി.എസ് കുമാർ, എം.ഡി ഫ്രാൻസീസ്, എ.കെ റെജീഷ്, കെ.കെ പ്രദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ പ്രദീപ് (പ്രിസിഡൻറ്), ടി.പി തോമസ് (സെക്രട്ടറി), എം.ഡി ഫ്രാൻസീസ് (ട്രഷറർ), എം.എസ് ബാബു, കെ.കെ വിൻസെന്റ് (വൈസ് പ്രസിഡന്റ്മാർ),എൻ.ബി ബിബിൻ, എ.കെ റെജീഷ് ( ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.