ആലുവ: എടത്തലയിൽ കോടികൾ വിലയുള്ള 11.46 ഏക്കർ ഭൂമി വ്യാജ രേഖയുണ്ടാക്കി സ്വന്തം പേരിലേക്കാക്കിയ നിലമ്പൂർ എം.എൽ.എ പി.വി അൻവർ എം.എൽ.എ സ്ഥാനം രാജി വെക്കുക, തട്ടിപ്പിന് സഹായിച്ച ആലുവ ഈസ്റ്റ് വില്ലേജ് ഓഫിസറെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി ഇന്ന് ആലുവ ഈസ്റ്റ് വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് പ്രസിഡന്റ് കെ.എസ്.മുഹമ്മദ് ഷെഫീക്ക് അറിയിച്ചു.