അങ്കമാലി: സി.പി.ഐ.എം അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധദിനം ആചരിച്ചു.പൊതു സമ്മേളനം ജില്ലാ കമ്മിറ്റിയംഗം കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം പി.വി.മോഹനൻ അദ്ധ്യക്ഷനായി. അങ്കമാലി പട്ടണത്തിൽ നടന്ന പ്രകടനത്തിന് ഏരിയാ സെക്രട്ടറി അഡ്വ: കെ.കെ.ഷിബു, ജീമോൻ കുരിയൻ, കെ.ഐ.കുരിയക്കോസ്, തുടങ്ങിയവർ നേതൃത്വംനൽകി.യോഗത്തിൽ അഡ്വ: കെ.കെ.ഷിബു സ്വാഗതവും കെ.പി. റെജീഷ് നന്ദിയും ആശംസിച്ചു