mary-suseela
സുപ്പീരിയർ ജനറൽ സി.മേരി സുശീല ചിറ്റിലപ്പിള്ളി

കൊച്ചി : അപ്പസ്‌തോലിക് കാർമ്മൽ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സി.മേരി സുശീല സുവർണ്ണജൂബിലി നിറവിൽ. പറപ്പൂർ സെന്റ് ജോൺസ് പള്ളിയിൽ ഇന്ന് രാവിലെ 11ന് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.

പറപ്പൂർ ചിറ്റിലപ്പിള്ളി പരേതരായ തോമസിന്റെയും മറിയാമ്മയുടേയും മകളായ സി.മേരി സുശീല പ്രീ ഡിഗ്രി പഠനത്തിന് ശേഷം 1966 ലാണ് മംഗലാപുരത്ത് അപ്പസ്‌തോലിക് കാർമ്മൽ സന്യാസിനി സമൂഹത്തിൽ ചേരുന്നത്. നോർത്ത് ഈസ്റ്റിലും കെനിയയിലുമായി പ്രവർത്തനം ആരംഭിച്ച സിസ്റ്റർ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയും സേവനം അനുഷ്ഠിച്ചു. 2014ൽ ആണ് സുപ്പീരിയർ ജനറലായി. വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ മൂത്ത സഹോദരിയാണ് സി.മേരി സുശീല.