അങ്കമാലി : അങ്കമാലി ഡീ പോൾ ഇൻസ്റ്റിട്ടൂയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (ഡിസ്റ്റ്) യിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷവും റാലിയും സംഘടിപ്പിച്ചു. ആന്റി നാർക്കോട്ടിക്‌സ് സെല്ലിന്റെ ഡി.വൈ.എസ് പി മധു ബാബു ബോധവത്കരണ സെമിനാറും തുടർന്നുള്ള റാലിയും ഫ്‌ളാഗോഫ് ചെയ്തു.കൊളാഷ് മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.ഡിസ്റ്റ് ക്യാമ്പസിൽ നിന്നും അങ്കമാലി ടണിലേക്ക് റാലിനടത്തി. ഡിസ്റ്റ് ഫിനാൻസ് ഡയറക്ടർ ഫാ. ലിൻഡോ പുതുപ്പറമ്പിൽ വിദ്യാർത്ഥികൾക്കു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിസ്റ്റ് കോളേജ് ഡയറക്ടർ ഫാ. ജോർജ് പോട്ടയിൽ,സോഷ്യൽ വർക്ക് വിഭാഗം മേധാവി അസോ. പ്രൊഫ. ജിജോ ജോയ്, ഡിസ്റ്റ് ആൻറി നാർക്കോട്ടിക്‌സ് ക്ലബ് കോർഡിനേറ്റർ ഡിൻറോമോൻ പി ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു.