alandadu-home
ആലങ്ങാട് കുപ്പിയിൽ വീട്ടിൽ ഫിലോമീന തോമസിന് റോട്ടറി ക്ളബ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വിഷ്ണു മോദേ നിർവഹിക്കുന്നു.

പറവൂർ : ആലങ്ങാട് പഞ്ചായത്തിൽ നാലാം വാർഡിൽ കുപ്പിയിൽ വീട്ടിൽ ഫിലോമീന തോമസിന് റോട്ടറി ക്ളബ് ഓഫ് കൊച്ചിൻ മെട്രോപോളിസ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം റോട്ടറി ക്ളബ് ഷോലാപൂർ ഡിസ്ട്രിക്സ് ഗവർണർ വിഷ്ണു മോദേ നിർവഹിച്ചു. പഞ്ചായത്തംഗം ജോസ് ഗോപുരത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. എ.വി. പതി മുഖ്യാതിഥിയായി. റോട്ടറി ക്ളബ് ഭാരവാഹികളായ രാജ് മോഹൻ നായർ, ക്യാപ്റ്റൻ ജേക്കബ് തോമസ്, ചന്ദ്രബോസ്, ബാബു മാത്യൂ തുടങ്ങിയവർ പങ്കെടുത്തു.