കൊച്ചി: നിപ രോഗിയുമായി സമ്പർക്കമുണ്ടായിരുന്നവരെ ചേർത്ത് തയ്യാറാക്കിയ നിരീക്ഷണപ്പട്ടികയിൽ ശേഷിച്ച 16 പേരെ കൂടി ഇന്നലെ ഒഴിവാക്കി.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മുൻകരുതലായാണ് 330 പേരുടെ നിരീക്ഷണ പട്ടിക തയ്യാറാക്കിയത്. നിരീക്ഷണ കാലയളവായ 21ദിവസം കഴിഞ്ഞതോടെയാണ് ഇവരെക്കൂടി പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

ജൂൺ 3,​ 4 തീയതികളിലായാണ് പട്ടിക തയ്യാറാക്കാൻ തുടങ്ങിയത്. അതേസമയം,​ നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗിയുടെ ആരോഗ്യനില,​ ചികിത്സ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ സ്വകാര്യ ആശുപത്രി സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തി.