കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് 14-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ 93 ശതമാനം പോളിംഗ്. ഇന്നലെ കുറ്റിലഞ്ഞി യു.പി സ്കൂളിലായിരുന്നു വോട്ടെടുപ്പ്. വാർഡ് മെമ്പറായിരുന്ന ഷാജഹാന്റെ നിര്യാണത്തെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. യു.ഡി.എഫ് സ്ഥാനർത്ഥിയായി ഷാജഹാന്റെ ഭാര്യയും മുൻ വാർഡംഗവുമായ മുംതാസ് ഷാജഹാനും ഇടതു സ്ഥാനാർത്ഥിയായി ടി.എം.അബ്ദുൽ അസീസും എൻ.ഡി.എ സ്ഥാനാർത്ഥിയായി ഡി. മധുവുമാണ് മത്സരിക്കുന്നത്.