kaniv
സി.പി.എം നെടുമ്പാശേരി ലോക്കൽ കമ്മിറ്റി മേയ്ക്കാട് ലക്ഷംവീട് കോളനിയിൽ നിർമ്മിച്ച കനിവ് ഭവനം

നെടുമ്പാശേരി: സി.പി.എം നെടുമ്പാശ്ശേരി ലോക്കൽ കമ്മിറ്റി പണികഴിപ്പിച്ച കനിവ് ഭവനത്തിന്റെ താക്കോൽ ദാനം ഇന്ന് നടക്കും. മേയ്ക്കാട് ലക്ഷംവീട് കോളനിയിൽ ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ താക്കോൽ ദാനം നടത്തും. ഏരിയ സെക്രട്ടറി ഇ.പി. സെബാസ്റ്റ്യൻ പങ്കെടുക്കും. മേയ്ക്കാട് വല്ലത്ത് കാരൻ വീട്ടിൽ തോമസിനാണ് വീട് നിർമ്മിച്ച് നൽകിയത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന തോമസിനും, ഭാര്യക്കും, സർക്കാർ അംഗീകരിച്ച ലൈഫ് പദ്ധതി പ്രകാരമുള്ള പ്ലാൻ പ്രകാരമാണ് വീടു നിർമ്മിച്ച് നൽകിയത്.