പിറവം: ദശാബ്ദങ്ങളായി ഐ .ടി .ഐ രംഗത്ത് ശ്രദ്ധേയമായ പിറവം എം.എസ്.എം ഐ .ടി .ഐ യ്ക്ക് ഭാരത സർക്കാരിന്റെ കീഴിലുള്ള ദേശീയ ഗ്രാമീണ തൊഴിൽ മന്ത്രാലയത്തിന്റെ എ ഗ്രേഡ് ലഭിച്ചു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കിഷോറിൽ നിന്ന് ഐ.ടി.ഐ ഡയറക്ടർ ഫാ.ജിനോ ആറ്റുമാലിൽ സർട്ടിഫിക്കറ്റും അവാർഡും ഏറ്റുവാങ്ങി.
കുടുംബശ്രീയുടെ സഹകരണത്തോടെ നാലുവർഷമായി നടത്തി വരുന്ന ഡി.ഡി.യു - ജി.കൈ.വൈ തൊഴിൽ നൈപുണ്യ പദ്ധതിയുടെ നടത്തിപ്പ് പരിഗണിച്ചാണ് ഗ്രേഡിംഗ്.
ഓഫീസ് അസിസ്റ്റൻറ് , ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, ഡൊമസ്റ്റിക് ഇലക്ട്രീഷ്യൻ എന്നീ ഹ്രസ്വകാല കോഴ്സുകളും മോട്ടോർ വെഹിക്കിൾ മെക്കാനിക്, മോട്ടോർ മെക്കാനിക് , ഫിറ്റർ, പ്ലംബർ തുടങ്ങിയ കോഴ്സുകളുമാണ് ഇവിടെയുള്ളത്.