കൊച്ചി: ജില്ലയിൽ ഡങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകപ്പുപ്പ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. കാലവർഷം ഡങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളെ പെരുപ്പിക്കും. വെള്ളക്കെട്ടിൽ എപ്പോഴും കണ്ണുവേണമെന്നാണ് നിർദ്ദേശം.

മുമ്പ് ഡങ്കിപ്പനി വന്നിട്ടുള്ളവർ കൂടുതൽ കരുതലെടുക്കണം. രണ്ടാമതും വരുന്നത് ഗുരുതരമായ 'ഡങ്കി ഷോക്ക് സിൻഡ്രോം' എന്ന അവസ്ഥയിലേക്കും മരണത്തിലേക്കും നയിച്ചേക്കാം.

കൊതുകാണ് ശത്രു

 വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.

 ടെറസ്, സൺഷെയ്ഡ്, ടാങ്കുകൾ, വീപ്പകൾ പ്ലാസ്റ്റിക് ഷീറ്റുകളുടെ ചുളിവുകൾ, പ്ലാസ്റ്റിക് കവർ, കുപ്പി, ചിരട്ട, ഉപേക്ഷിച്ച കളിപ്പാട്ടം, പഴയ ടയറുകൾ, ചെടിച്ചട്ടി ട്രേകൾ, കൂളർ, ഫ്രിഡ്ജിലെ ട്രേകൾ, വെള്ളത്തിൽ ചെടികൾ വളർത്തുന്ന പാത്രങ്ങൾ മുതലായവയിൽ പ്രത്യേകം കണ്ണ് വേണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 ടാപ്പിംഗ് ഇല്ലാത്തപ്പോൾ ചിരട്ടകൾ കമിഴ്ത്തി വെക്കുക

 ചപ്പ് ചവറുകൾ നീക്കം ചെയ്യുകയും, പാഴ്‌ചെടികൾ ഒഴിവാക്കുക.

 വേപ്പിൻ പിണ്ണാക്ക് മിശ്രിതം വിതറി പൈനാപ്പിൾ തോട്ടങ്ങളിലെ കൊതുകുകളെ തുരത്താം.
 മഴക്കാലത്ത് പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ അവഗണിക്കാതിരിക്കുക

 സ്വയം ചികിത്സ വേണ്ട.

ജൂൺ 27 വരെയുള്ള കണക്ക്

ഡങ്കിപ്പനി സ്ഥിരീകരിച്ചത് : 61

സംശയിക്കപ്പെടുന്നത് : 134

എലിപ്പനി മരണം : 1

സ്ഥിരീകരിച്ചത് : 3

സംശയിക്കപ്പെടുന്നത് : 15

എച്ച് വൺ എൻ വൺ : 1

ചിക്കൻ പോക്സ് : 88

വയറിളക്കം : 4061