കൊച്ചി : മൂന്നര വയസുകാരിയെ നഴ്സറി സ്കൂളിൽ വച്ചു പീഡിപ്പിച്ച കേസിലെ പ്രതി ഇരുമ്പനം സ്വദേശി ചന്ദ്രശേഖരന് (63) എറണാകുളം പോക്സോ കോടതി പത്തു വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പീഡന വിവരം മന:പൂർവം മറച്ചുവെച്ചെന്ന കേസിൽ നഴ്സറി സ്കൂൾ അദ്ധ്യാപികയായ ഷൈനിക്ക് 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. 2016 നവംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. തൃക്കാക്കര എസ്.ഐ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസിൽ വിവിധ വകുപ്പുകളിലായി ഒന്നാം പ്രതിക്ക് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ തടവുശിക്ഷ പത്തു വർഷമായി കുറഞ്ഞു.