കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഹിന്ദി വകുപ്പിൽ പി.ജി ഡിപ്ലോമ ഇൻ ട്രാൻസ‌ലേഷൻ, ജേർണലിസം ആൻഡ് ഹിന്ദി ലാംഗ്വേജ് കംപ്യൂട്ടിംഗ് കോഴ്‌സുകളിൽ പട്ടിക ജാതി- പട്ടിക വർഗ വിഭാഗത്തിന് ഏതാനും സംവരണ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ ജൂലായ് രണ്ടിന് അസ്സൽ സർട്ടിഫിക്കറ്റുകളും, പ്രവേശന ഫീസും സഹിതം ഉച്ചയ്ക്ക് 12ന് മുമ്പായി ഹിന്ദി വകുപ്പിൽ ഹാജരാകണമെന്ന് വകുപ്പ് മേധാവി അറിയിച്ചു.ഫോൺ: 0484- 2575954/ 2862500.