police
സിജൊജോസ്

അങ്കമാലി∙ ഒട്ടേറെ കേസുകളിൽ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ കറുകുറ്റി പടയാട്ടി സിജോ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമകേസിൽ പിടികിട്ടാപ്പുള്ളിയാണെന്നും കേരളം,തമിഴ്നാട്, കർണാടക, ആന്ധ്ര,മഹാരാഷ്ട്ര
സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. 2018 നവംബറിൽ കോയമ്പത്തുർ തിരുപ്പൂർ മംഗലത്ത് മെഡിക്കൽ ഷോപ്പിലെ ജീവനക്കാരനായ കേശവനെ ഇടിച്ചുവീഴ്ത്തി പണം അപഹരിച്ച കേസിൽ സിജോ പ്രതിയാണ്. അങ്കമാലി പൊലീസിന്റെ സഹായത്തോടെ സിജോയുടെ ഒളിസങ്കേതം കണ്ടെത്തുകയും ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പിടികൂടുകയുമായിരുന്നു. നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കളവുപോയ 2 ബുള്ളറ്റ് ബൈക്കുകൾ സിജോ ഉൾപ്പെട്ട സംഘമാണ് മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു. ബൈക്കുകൾ പൊലീസ് കണ്ടെത്തി.സിജോയെ പിടിക്കാൻ തമിഴ്നാട് പൊലീസ് പലവട്ടം ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിച്ച് ഇയാൾ രക്ഷപെടുകയായിരുന്നു. സിജോയെ കോയമ്പത്തൂർ ജയിലിൽ റിമാൻഡ് ചെയ്തു.