കൊച്ചി: ഉദയംപേരൂർ ആമേട സപ്തമാതൃ-നാഗരാജ ക്ഷേത്രത്തിൽ 29 മുതൽ ജൂലായ് 18 വരെയുള്ള ദിവസങ്ങളിലായി ധ്വജപ്രതിഷ്ഠയും ഉത്സവവും നടക്കും. ജൂലായ് 8ന് 11നും 1നും ഇടയിൽ തന്ത്രിമുഖ്യൻ പുലിയന്നൂർ അനിയൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ സ്വർണധ്വജപ്രതിഷ്ഠ നടക്കും. ജൂലായ് 11ന് കൊടിയേറും.18ന് ആറാട്ടോടെ സമാപിക്കും. നാളെ (ശനി) രാവിലെ 4ന് നിർമ്മാല്യ ദർശനം,​ വൈകിട്ട് 6ന് ആചാര്യവരണം എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച വൈകിട്ട് 6ന് നാഗയക്ഷിക്ക് പ്രാസാദശുദ്ധി ക്രിയ. ജൂലായ് 1ന് രാവിലെ 5ന് സപ്തമാതൃക്കൾക്ക് ധാര,​ 6ന് നാഗയക്ഷിക്ക് ബ്രഹ്മകലശപൂജ എന്നിവയും നടക്കും. 17ന് വൈകിട്ട് 4ന് ആനയൂട്ട്,​ 4.30ന് പകൽപ്പൂരം,​ രാത്രി 10ന് വിളക്കിനെഴുന്നള്ളിപ്പ് ,​ പാണ്ടിമേളം.