narayana

കിഴക്കമ്പലം : എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖ താമരച്ചാലിൽ നിർമ്മിച്ച ശ്രീനാരായണ ഓഡിറ്റോറിയം നാളെ (ഞായർ) നാടിന് സമർപ്പിക്കും. രാവിലെ പത്തിന് ചേരുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ ഉദ്ഘാടനംചെയ്യും. ശാഖാ പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വി.പി. സജീന്ദ്രൻ എം.എൽ.എ, ട്വന്റി ട്വന്റി ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബ്, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജേക്കബ്, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗം പി.പി. സനകൻ, മേഖലാ കൺവീനർ സുനിൽഘോഷ്, ശശി കോട്ടായിൽ, പഞ്ചായത്ത് അംഗങ്ങളായ ദീപ പോൾ, രാധാമണി ധരണീന്ദ്രൻ, പ്രൊഫ.എൻ.കെ. വിജയൻ, ശാഖാ വൈസ് പ്രസിഡന്റ് പി.എം. ബാലകൃഷ്ണൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിഷ്ണുപ്രിയൻ, വനിതാസംഘം പ്രസിഡന്റ് അനീഷാ ഗിരീഷ്, കുമാരിസംഘം പ്രസിഡന്റ് മീര വിശ്വംഭരൻ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി ശശിധരൻ മേടയ്ക്കൽ സ്വാഗതവും കമ്മിറ്റി അംഗം എസ്. രവീന്ദ്രൻ നന്ദിയും പറയും.