കൊച്ചി: പാവക്കുളം മഹാദേവക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് നടന്നുവരുന്ന മഹാരുദ്രത്തിന്റെ ഭാഗമായി കാലടി ശൃംഗേരിമഠം വേദപാഠശാല പ്രിൻസിപ്പൽ എച്ച്.ആർ. നരേന്ദ്രഭട്ടിന്റെ കാർമികത്വത്തിൽ ആരംഭിച്ച ചടങ്ങുകൾ ജൂലായ് മൂന്നിന് രാവിലെ എട്ടി‌ന് വസോർദ്ധാരയോടെ സമാപിക്കും. പതിനൊന്നു ഋത്വിക്കുകൾ പതിനൊന്നുപ്രാവശ്യം ശ്രീരുദ്രം ഒരേസമയം ജപിച്ച് അർച്ചനയും അഭിഷേകവും നടത്തുമ്പോൾ 121 ആവർത്തിയാകും. ഇപ്രകാരം പതിനൊന്നു ദിവസം ചെയ്യുന്നതാണ് മഹാരുദ്രം.