കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കസ്റ്റംസ് സൂപ്രണ്ട് കോഴിക്കോട് നടക്കാവ് സാകേതിൽ ടി. ഗോപാലകൃഷ്ണന് എറണാകുളം സി.ബി.ഐ കോടതി രണ്ട് വർഷം തടവും 26.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് സൂപ്രണ്ടായി 1999 മുതൽ 2005 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇയാൾ ജോലി ചെയ്തിരുന്നു. ഇക്കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.
പിഴയടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവുണ്ട്. ഗോപാലകൃഷ്ണൻ ജോലിയിൽ പ്രവേശിച്ച സമയത്ത് 5.18 ലക്ഷം രൂപയുടെ സ്വത്തുണ്ടായിരുന്നു. 2005ൽ അത് 23. 63 ലക്ഷം രൂപയായി. ശമ്പളം ചെലവഴിച്ചതിനു പുറമേയാണ് ഇത്രയും സ്വത്തെന്ന് സി.ബി.ഐ വിലയിരുത്തി. അധിക സ്വത്തിന്റെ ഉറവിടം വെളിപ്പെടുത്താനുമായില്ല.