പുക്കാട്ടുപടി :വായനാ പക്ഷാചരണത്തോടുനുബന്ധിച്ചു വള്ളത്തോൾ സ്മാരക വായനശാല സംഘടിപ്പിക്കുന്ന നാടാകെ വായനക്കൂട്ടത്തിന്റെ അഞ്ചാമത് പരിപാടി പഴങ്ങനാട് വട്ടോലിക്കരയിൽ കെ.ജെ. ജോർജിന്റെ വസതിയിൽ കിഴക്കമ്പലം ഗ്രാമപഞ്ചയാത്ത് അംഗം എം.വി. ജോർജ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഷൈൻ കെ. ജോർജ് മുഖ്യപ്രഭാഷണം നടത്തി. അണ്ണാ ജോൺസൻ, എയ്‌ഞ്ചൽ മരിയ, വിനയ കെ. ജോസ്, ആന്റോ സണ്ണി, അബിൻ കെ. ജോർജ്, മഹേഷ് മാളിയേക്കപ്പടി, ജോൺസൺ വർഗീസ്, ലിസി ജോണി എന്നിവർ കഥകളും കവിതകളും അവതരിപ്പിച്ചു. മാദ്ധ്യമ പ്രവർത്തകൻ സെബിൻ പൗലോസ് സന്ദേശം നൽകി. കെ.ജെ. ജോർജ് അദ്ധ്യക്ഷനായി.