lib
പാലിശ്ശേരി എസ്. എൻ ഡി. പി ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണം വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി അധ്യാപിക ദീപ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി. പാലിശ്ശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണവും പി.എൻ പണിക്കർ അനുസ്മരണവും നടത്തി.പാലിശ്ശേരി ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി അധ്യാപിക ദീപ നിർവഹിച്ചു.

ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ മാസ്റ്റർ പി.എൻ പണിക്കർഅനുസ്മരണം നടത്തി മലയാളം അധ്യാപകൻ രാംദാസ്,ലൈബ്രറിസെക്രട്ടറി മിഥുൻ,വൈസ് പ്രസിഡന്റ്പി.ഡി.ആന്റണി,ഗോകുൽ. കെ. എം എന്നിവർ സംസാരിച്ചു.