വൈപ്പിൻ: വൈപ്പിൻ നിയോജക മണ്ഡലത്തിലെ കാൽലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനായി എസ്.ശർമ്മ എം.എൽ.എ നടപ്പാക്കിവരുന്ന വെളിച്ചം പദ്ധതിയും പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ഉറപ്പാക്കുന്ന അമ്മതൻ ക്ഷണം പദ്ധതിയും ഒൻപതാം വർഷത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തിലെ മികച്ച സ്‌കൂളുകൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മറ്റുമുള്ള അവാർഡുകൾ ഇന്ന് 2.30ന് എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം.എച്ച്.എസ് ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ സംസ്ഥാന വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി സമ്മാനിക്കും. വെളിച്ചം പദ്ധതി നടത്തിപ്പിന്റെ ചുമതലക്കാരായിരുന്ന മുൻ ജില്ലാ കലക്ടർ കെ.മുഹമ്മദ്.വൈ.സഫിറുള്ള മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.കുസുമം, മുൻ വൈപ്പിൻ ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ എ.ദിനകരൻ എന്നിവർക്കുള്ളയാത്രയയപ്പും സംഘടിപ്പിച്ചിട്ടുണ്ട്.
ജേതാക്കളായസ്‌കൂളുകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനായിഎംഎൽഎ സ്‌പെഷ്യൽഡെവലപ്പ്‌മെന്റ് ഫണ്ടിൽ നിന്നും ആകെ ഇരുപത്തിനാല് ലക്ഷം രൂപ അനുവദിക്കും. എൽ.പി,യു.പി,ഹൈസ്‌കൂൾ തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്ക് അവാർഡ് നൽകും.
എസ്.ശർമ്മ എംഎൽഎയുടെ അദ്ധ്യക്ഷതയിൽചേരുന്ന ചടങ്ങിൽ സിപ്പി പള്ളിപ്പുറംറിപ്പോർട്ട് അവതരിപ്പിക്കും.