വൈപ്പിൻ: പുലിമുട്ട് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് 'എന്റെ തീരം വൈപ്പിൻ കടലോര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഞാറയ്ക്കൽ ലേബർ കോർണറിൽ നാളെ (ഞായർ)​ രാവിലെ 10 ന് സമര പ്രഖ്യാപന കൺവെൻഷൻ നടത്തുമെന്ന് സമിതി ചെയർമാൻ അഡ്വ. ടിറ്റോ ആന്റണി, സമിതി ഭാരവാഹികളായ സന്തോഷ് വിൻസെന്റ്, കെ. കെ. സുമേഷ്, സുബീഷ് ചിത്തിരൻ എന്നിവർ അറിയിച്ചു.