വൈപ്പിൻ: വല്ലാർപാടം മേൽപ്പാലം വിള്ളൽ - നിർമ്മാണ കമ്പനിക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി എടുക്കണമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കണ്ടെയ്‌നർ ലോറികളുടെ ഗതാഗത കുരുക്കിൽനിന്നും മോചനമായിട്ട് ഒരു വർഷം മുൻപ് ഗതാഗതത്തിനായി തുറന്നുകിട്ടിയ വല്ലാർപാടം മേൽപ്പാലം വിള്ളലിനെതുടർന്ന് അടച്ചിട്ടിരിക്കുന്നതുമൂലം വീണ്ടും യാത്രാ ദുരിതത്തിലാകുന്നത് വൈപ്പിൻ നിവാസികളാണ്. സോമ കൺസ്ട്രക്ഷൻസ് നിർമ്മിച്ച മറ്റൊരു മേൽപ്പാലം അപാകതകൾ കണ്ടതിനെടുർന്ന് വർഷങ്ങൾക്കു ശേഷമാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
ഇപ്പോൾ ജീയോ ഫൗണ്ടേഷൻ എന്ന കൺസ്ട്രക്ഷൻ കമ്പനി നിർമ്മിച്ച മേൽപ്പാലം അപകടാവസ്ഥയിലായത് കൃത്യമായ മേൽനാട്ടമില്ലായ്മയും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണെന്ന് സമിതി കുറ്റപ്പെടുത്തി.

നിർമ്മാണ കമ്പനികളെ പരിശോധിക്കേണ്ട ഉദ്യോഗസ്ഥരും ഈ വീഴ്ചയ്ക്ക് മറുപടി പറയണമെന്നും എത്രയും വേഗം മേൽപ്പാലത്തിലെ അപാകത പരിഹരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്ത് വൈപ്പിൻനിവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കണം.

പോൾ ജെ. മാമ്പിള്ളി സമിതി ചെയർമാൻ