വൈപ്പിൻ: മുനമ്പം-അഴീക്കോട് പാലത്തിന്റെ ഫയൽ സംബന്ധിച്ച നീക്കം അതിവേഗത്തിലാക്കുവാൻ ധനമന്ത്രി തോമസ് ഐസക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിയമസഭാ ചേമ്പറിൽ ധനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പാലം നിർമ്മാണത്തിന്റെ അവലോകന യോഗത്തിലാണ് നിർദ്ദേശമുണ്ടായത്. എം.എൽ.എ. മാരായ എസ്. ശർമ്മ, ഇ.ടി. സൈമൺ മാസ്റ്റർ, കിഫ്ബി ജനറൽ മാനേജർ ഷൈല, പൊതുമരാമത്ത് ചീഫ് എഞ്ചിനീയർ തുടങ്ങിയവർ പങ്കെടുത്തു. ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാൽ 3 മാസത്തിനുള്ളിൽ ടെണ്ടർ നടപടികൾ സ്വീകരിക്കുവാൻ കഴിയുമെന്ന് കിഫ്ബി ജനറൽ മാനേജർ അറിയിച്ചു.