കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് 14ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അട്ടിമറി വിജയം .യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ടി.എം അബ്ദുൾ അസീസ് 270 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഷാജഹാൻ വട്ടക്കുടി മരിച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഷാജഹാന്റെ ഭാര്യ മുംതാസായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി.
വോട്ടിംഗ് നില
ആകെ വോട്ടുകൾ: 1295
പോൾ ചെയ്തത്: 1204
ടി.എം. അബ്ദുൾ അസീസ് ( എൽ.ഡി.എഫ്) -705
മുംതാസ് ഷാജഹാൻ (യു.ഡി.എഫ്)- 435
ഡി. മധു (ബി.ജെ.പി ) -64