കൊച്ചി: ജില്ലാ ഫുട്ബാൾ അസോസിയേഷൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11ന് കലൂർ നെഹ്റു സ്‌റ്റേഡിയത്തിന് സമീപമുള്ള അസോസിയേഷൻ ഓഫീസിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാന സ്പോർട്ട്സ് കൗൺസിലംഗം ജോർജ് തോമസ് നിരീക്ഷകനായിരിക്കും.
60 ക്ലബുകളിൽ നിന്നുള്ള നോമിനികളാണ് വോട്ടർമാർ. ഇവരാണ് ഒമ്പതംഗ എക്സിക്യുട്ടീവിനെ തിരഞ്ഞെടുക്കുന്നത്. നിലവിൽ ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് മുൻ മന്ത്രി കെ.ബാബുവും വൈസ് പ്രസിഡന്റ് ഇപ്പോഴത്തെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി.ശ്രീനിജിനുമാണ്.