കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു. സ്ത്രീ ശാക്തീകരണം, വികസനം, മറ്റുള്ളവ (പരിസ്ഥിതി സംരക്ഷണം,ബോധവത്ക്കരണം) എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. പ്രായപരിധി 40. ജൂലായ് ഒന്നു മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് www.ksywb.kerala.gov.in, 0471-2733 139