പെരുമ്പാവൂർ: മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയുമായി ബന്ധപ്പെട്ട പ്രതിപക്ഷാരോപണം അടിസ്ഥാനരഹിതമെന്ന് വൈസ് പ്രസിഡന്റ് എ. ടി. അജിത്കുമാർ പറഞ്ഞു. പ്രസിഡന്റിന്റെ രാജി പാർട്ടിയിലെ മുൻ ധാരണപ്രകാരമാണ് നടന്നത്. പഞ്ചായത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞ മൂന്നര വർഷം കൊണ്ട് ഒട്ടനവധി കാര്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.