ഉദയംപേരൂർ : പഞ്ചായത്തിൽ സമ്പൂർണ മാലിന്യനിർമ്മാർജനത്തിന്റെ ഭാഗമായി എല്ലാ വീടുകളിലുംനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ജോൺ ജേക്കബ് നിർവഹിച്ചു. ഹരിതകർമ്മസേന അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിസൻസ് അസോസിയേഷൻ ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ, വൈസ് പ്രസിഡന്റ് ജയകേശവദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ.എസ്. ജയകുമാർ, തുളസി ദാസപ്പൻ, ബ്ലോക്ക് മെമ്പർമാരായ ഉഷ ധനപാലൻ, ഓമന പ്രകാശൻ, മെമ്പർമാരായ സാജു പൊങ്ങലായി, റീന, ഉഷ പവിത്രൻ, വിനോദ് ചന്ദ്രൻ, ഷീജ ബാബു, ഷീന എന്നിവർ പങ്കെടുത്തു
.