ആലുവ: സസ്പെൻഷനിൽ കഴിയുന്ന ആലുവ നഗരസഭ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ ആലുവ ചെമ്പകശേരി അവന്യൂ റോഡിൽ പൈലിപറമ്പിൽ പരേതനായ വേണുവിന്റെ മകൻ ടി.വി. ഷിബു (44)വിനെ മൈസൂരിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി.
പത്ത് ദിവസമായി ഷിബുവിനെ കാൺമാനില്ലായിരുന്നു. സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് നഗരസഭ ഷിബുവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ മനോവിഷമം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. രണ്ട് ദിവസം മുമ്പ് മുറിയൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഹോട്ടൽ ഉടമ പൊലീസിനോട് പറഞ്ഞു. ഇന്ന് മൈസൂരിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്.
മാതാവ്: മണി. ഭാര്യ: ശാലിനി. മക്കൾ: അതിഥി, ആരാധ്യ.