പെരുമ്പാവൂർ: എറണാകുളം ഡയറ്റിൽ തയ്യാറായ മേരി പോൾ മെമ്മോറിയൽ ചിൽഡ്രൻസ് ലൈബ്രറി ഇന്ന് വൈകിട്ട് മൂന്നിന് കുറുപ്പംപടി ഡയറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുൻ ചീഫ് സെക്രട്ടറി ഡോ.ഡി. ബാബുപോളിന്റെ മാതാവും കുറുപ്പംപടി ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളിലെ അദ്ധ്യാപികയുമായിരുന്ന മേരിപോളിന്റെ ഓർമ്മയ്ക്കായാണ് ഡയറ്റ് കെട്ടിടത്തിൽ ലൈബ്രറി സ്ഥാപിച്ചിട്ടുള്ളത്.