കൊച്ചി: രാജ്യത്തെ പ്രമുഖ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടായ ജെ. ഡി .ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജിയുടെ വാർഷിക ഡിസൈൻ അവാർഡ് നിശ ഇന്ന് വൈകിട്ട് നാലിന് ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കും. ആറു മണിയോടെ ഫാഷൻ ഷോ ആരംഭിക്കും. 21 വ്യത്യസ്ത ആശയങ്ങളിലുള്ള മികച്ച സൃഷ്ടികളുമായി യുവ ഡിസൈനർമാർ ദ്യശ്യവിസ്മയം ഒരുക്കും.