പറവൂർ : കേരള മീഡിയ അക്കാദമിയുടെ ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡും മട്ടന്നൂർ പ്രസ്സ് ക്ലബ്ബിന്റെ നാസർ മട്ടന്നൂർ സ്മാരക പത്രപ്രവർത്തക അവാർഡും നേടിയ മാതൃഭൂമി വരാപ്പുഴ ലേഖകൻ കെ.വി. രാജശേഖൻ, കെടാമംഗലം സ്മാരക സവ്യസാചി പുരസ്കാര ജേതാവ് വിനോദ് കൈതാരം എന്നിവരെ റെഡ് സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റി ഇന്ന് ആദരിക്കും. വൈകിട്ട് അഞ്ചിന് കൈതാരം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന സമ്മേളനം ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്യും. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്ത, എൻ.ആർ. ആശമോൾ, ഒ.യൂ.ബഷീർ, വിനോദ് പറവൂർ, പി.ആർ. ഉണ്ണികൃഷ്ണൻ, അൻവർ കൈതാരം തുടങ്ങിയവർ സംസാരിക്കും. റെഡ് സ്റ്റാർ അംഗങ്ങൾ അവതരിപ്പിക്കുന്ന ഗാനമേളയോടെ സമാപിക്കും.