മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസെെറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ഞായർ) രാവിലെ 11ന് വെട്ടുകാട്ടിൽ തിയേറ്ററിൽ പത്മിനി എന്ന സിനിമ പ്രദർശിപ്പിക്കും. ആർട്ടിസ്റ്റ് ടോം ജെ. വട്ടക്കുഴി ഉദ്ഘാടനം ചെയ്യുമെന്ന് ഫിലിം സൊസെെറ്റി പ്രസിഡന്റ് യു.ആർ. ബാബു, സെക്രട്ടറി പ്രകാശ് ശ്രീധർ എന്നിവർ അറിയിച്ചു.