മൂവാറ്റുപുഴ: പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്ന് വായ്പ എടുത്തയാളുടെ രേഖ ഉപയോഗിച്ച് വീണ്ടും വായ്പാത്തട്ടിപ്പ് നടത്തിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുവാൻ കോടതി ഉത്തരവ് വന്നിട്ടും ഭരണസമിതിയെ സസ്പെൻഡ് ചെയ്യാതെ നടത്തുന്ന അന്വേഷണം ഫലവത്താകില്ലെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തണമെന്നും ബി.ജെ.പി മുനിസിപ്പൽ സമിതി ആവശ്യപ്പെട്ടു. ബാങ്കിന്റെ ഭരണ സമിതി ഉടൻ പിരിച്ച് വിടണം. നടപടി വെെകിയാൽ ബാങ്കിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് ബി.ജെ.പി നേതൃത്വം നൽകമെന്ന് പ്രസിഡന്റ് ടി.കെ. രാജൻ അറിയിച്ചു.