തൃക്കാക്കര : പട്ടികജാതി വികസന വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ എസ്.സി യുവാക്കൾക്കായി നടത്തിയ തൊഴിൽ പരിശീലന പരിപാടിയായ നവയുഗം പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി. അയ്യപ്പൻകുട്ടി, പട്ടികജാതി വികസന ഓഫീസർ ജോൺ ജോസഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സരള മോഹൻ, സീനിയർ സൂപ്രണ്ട് പി.എൻ. ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, എസ്.സി പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.