മൂവാറ്റുപുഴ: എൻ.ജി.ഒ യൂണിയൻ മൂവാറ്റുപുഴ ഏരിയാ ജനറൽ ബോഡി ജില്ലാ സെക്രട്ടറി കെ.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എരിയാ പ്രസിഡന്റ് കെ.കെ. സുശീല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എൻ. ഷീല, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം. സജീവ്, എരിയാ സെക്രട്ടറി കെ.എം. മുനീർ, കെ.കെ. പുഷ്പ എന്നിവർ സംസാരിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലായ് 18 ന് നടക്കുന്ന ജില്ലാ മാർച്ച് വിജയിപ്പിക്കാൻ തീരുമാനിച്ചു.