കൊച്ചി: മുളന്തുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഇന്ന് രാവിലെ 11 ന് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മൂന്ന് നില കെട്ടിടം 1.50 കോടി രൂപ ചെലവിലാണ് പൂർത്തീകരിച്ചത്. ഇതിൽ ഒമ്പത് സ്മാർട്ട് ക്ലാസ് മുറിയും ഒരു ഹാളും അടങ്ങും. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ഡിവിഷൻ മെമ്പറുമായ ആശാ സനിൽ അദ്ധ്യക്ഷത വഹിക്കും. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, വൈസ് പ്രസിഡന്റ് ഷാജി മാധവൻ, മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് റെഞ്ചി കുര്യൻ, സ്കൂൾ പ്രിൻസിപ്പൽ സോഫി ജോൺ, വൈസ് പ്രിൻസിപ്പൽ ഷോജ ടി.എസ് എന്നിവർ പങ്കെടുക്കും.