dyfi
ഡി.വൈ.എഫ്.ഐ ആവോലി മേഖലാ കമ്മിറ്റിയുടെ ജൈവ പച്ചക്കറി കൃഷി ജില്ലാ സെക്രട്ടറി എ.എ. അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ : ഡി.വൈ.എഫ്.ഐ ആവോലി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതി പ്രകാരം ആനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം 30 സെന്റ് സ്ഥലത്താണ് കൃഷി നടത്തുന്നത്. പയർ, വഴുതന, വെണ്ട, പച്ചമുളക്, തക്കാളി, ചീര, പടവലം തുടങ്ങിയവയാണ് കൃഷി ചെയ്തത്. ജില്ലാ സെക്രട്ടറി എ.എ. അൻഷാദ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ സജി ഏലിയാസ്, അനീഷ്‌ എം മാത്യു, ഫെബിൻ പി മൂസ, ഇ.ബി. രാഹുൽ, കെ.കെ. രതീഷ്, വി എൻ പുഷ്പൻ, സിനി സത്യൻ, സെക്രട്ടറി എസ്.കെ. മോഹനൻ എന്നിവർ സംസാരിച്ചു.