കൊച്ചി: സുഭാഷ്ചന്ദ്രബോസ് റോഡിൽ കടവന്ത്രയിൽ നിന്നും പൊന്നുരുന്നിക്കു പോകുന്ന ഭാഗം 20 ദിവസത്തിനുള്ളിൽ പൂർണമായി സഞ്ചാരയോഗ്യമാക്കണമെന്നു ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകി. വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ ഇടുന്നതുമായി ബന്ധപ്പെട്ടുള്ള പണി കാരണം റോഡ് താറുമാറായി കിടക്കുകയാണ്. കോർപ്പറേഷൻ ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിച്ച ശേഷമാണ് കളക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയത്. റോഡുകളുടെ പണി വിലയിരുത്താൻ കൃത്യമായ മേൽനോട്ടം ഉണ്ടാകുമെന്നും കളക്ടർ അറിയിച്ചു.