മൂവാറ്റുപുഴ: നിർമല കോളേജിലെ എൻ.സി.സി, റെഡ് ക്രോസ് സംഘടനകൾ സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജിമ്മി ജോസ്, വൈസ് പ്രിൻസിപ്പൽ ഡോ. ജെ. ജോർജി നീർനാൽ, എൻ.സി.സി ഓഫീസർ എബിൻ വിൽസൺ എന്നിവർ സംസാരിച്ചു. കോളേജിലെ നിരവധി വിദ്യാർത്ഥികൾ രക്തം ദാനംചെയ്തു. അൻസൽ സലിം, അഭിരാം മനോജ്, സ്റ്റെല്ലാ ജോൺസൺ, അമൽ, ആന്റോ എന്നിവർ നേതൃത്വം നൽകി.