tk
ടി.കെ.മൂസ

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് പി.എ.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.സി. അനസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷിരൺ സേവ്യർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കെ.എ. നാദിർഷ (പ്രസിഡന്റ്), ബിന്ദു സുരേഷ്, ടി.കെ. ഷംസുദ്ദീൻ, ടി. ആർ ജോർജ്, ഒ.എ.അബ്ദുൾഖാദർ, ലിജു (വൈസ് പ്രസിഡന്റുമാർ), ടി.കെ. മൂസ (ജനറൽ സെക്രട്ടറി), സിബി സക്കറിയ, സലിം മൂസ, കെ.ആർ. സുനിൽകുമാർ, കെ.ജെ.ഡാനിയൽ (സെക്രട്ടറിമാർ), വി.വി.സ്റ്റീഫൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.