മൂവാറ്റുപുഴ : നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ജ്വാല അവാർഡ് ജേതാവ് മാളു ഷെയ്ക ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ലോക്കൽ മാനേജർ ഫാ. പോൾ നെടുമ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാ. റോയി കണ്ണംചിറ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ആന്റണി പുത്തൻകുളം, ഫാ. സെബാസ്റ്റ്യൻ പോത്തനാമൂഴി, ഫാ.ചാൾസ് കപ്യാരുമലയിൽ, ഫാ. പോൾ മണവാളൻ, ജി.യു. വർഗീസ്, പി.ടി.എ പ്രസിഡന്റ് സിബി കണ്ണമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട വെള്ളി മെഡൽ നേടിയ സ്‌കൂൾ വിദ്യാർഥിനി ആർദ്ര സുരേഷിനെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവർക്ക് അവാർഡ് വിതരരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറിമാരായ ജോർജ് മാത്യു, കെ.പി. മേഴ്‌സി, അദ്ധ്യാപകരായ ജോബി ജോർജ് , ബാബു മുരിക്കൻ തുടങ്ങിയവർ നേതൃത്വം നൽകി.