jude
പള്ളുരുത്തി എസ്.ഡി.പി.വൈ.സ്ക്കൂളിൽ നിന്നും ജുഡ് സൺ പൊതിചോറ് ഏറ്റുവാങ്ങുന്നു

പള്ളുരുത്തി: പാവപ്പെട്ടവർക്കായി ഒരു നേരത്തെ അന്നം തേടുന്നതിനുള്ള ഓട്ടത്തിലാണ്ജൂഡ്സൺ .കാൽനൂറ്റാണ്ടായി ഈഓട്ടം തുടങ്ങിയിട്ട് . വിശക്കുന്നവനെ വഴിയിൽ കണ്ടാലും വ്യത്തിഹീനമായവരെ കണ്ടാലും ജൂഡ് സൺ തന്റെ ഓട്ടോ റിക്ഷ നിർത്തും. മുടി വൃത്തിയാക്കി പുതിയ വസ്ത്രങ്ങൾ നൽകും.കേരളത്തിന്റെ എല്ലാ ജില്ലകളിലും ജൂഡ്സൺ ഓടി എത്തും.ഇതിനായി ഒരു വാഹനവും കുറച്ച് സുഹൃത്തുക്കളുമുണ്ട്.ആരിൽ നിന്നുംസംഭാവനവാങ്ങാറില്ല.ചിലപ്പോഴാെക്കെ മർദ്ദനവും ഏൽക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ജൂഡ് സൺ പിൻമാറാൻ തയ്യാറല്ല. ഇപ്പോൾ ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് പൊതിചോറ് ശേഖരിക്കുന്ന തിരക്കിലാണ് . പ്രവൃത്തി ദിനങ്ങളിൽ പല സ്ക്കൂളുകളിൽ നിന്നായി ശേഖരിക്കുന്ന പൊതിചോറ് ഗവ.ആശുപത്രികളിൽ അനാഥമായി കിടക്കുന്ന രോഗികൾക്ക് നൽകും. കൈയിൽ നിന്നും പണമെടുത്ത് പെട്രോൾ അടിച്ചാണ് തന്റെ ഓട്ടോയിൽ ഈ സത്കർമ്മം നടത്തുന്നത്.തിരക്കിനിടയിൽ പെരുമ്പടപ്പിലെ ആശുപത്രിയിലെ ജോലിനഷ്ടമായി.ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിനുംഇതിനിടയിൽ സമയം കണ്ടെത്തുന്നു.ഇതിനിടയിൽ അസുഖം ജൂഡ് സനെ തളർത്താൻ ശ്രമിച്ചു.പക്ഷെ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു.സാമൂഹ്യ പ്രവർത്തന രംഗത്ത് നിന്നും നിരവധി അവാർഡുകൾ ഈ കാരുണ്യ പ്രവർത്തകനെ തേടിയെത്തിയിട്ടുണ്ട്.